Picsart 24 05 01 01 27 58 253

ആര് ഫൈനലിലേക്ക്? റയൽ മാഡ്രിഡും ബയേണും ഇറങ്ങുന്നു

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡും ബയേണും ഫൈനൽ സ്ഥാനം ഉറപ്പിക്കാനായി ഏറ്റുമുട്ടും. സെമിഫൈനലിന്റെ രണ്ടാം പാദം ഇന്ന് മാഡ്രിഡിൽ വെച്ചാണ് നടക്കുന്നത്. ജർമ്മനിയിൽ നടന്ന ആദ്യ പാദത്തിൽ 2-2 എന്ന സമനിലയായിരുന്നു ഇരുടീമുകളും പിരിഞ്ഞത്. ഇന്ന് വിജയത്തിനായി തന്നെ രണ്ട് ടീമും കളിക്കേണ്ടിവരും.

ലാലിഗ കിരീടം ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് റയൽ മാഡ്രിഡ് സെമി ഫൈനൽ രണ്ടാം പാദത്തിലേക്ക് എത്തുന്നത്. ഹോം ഗ്രൗണ്ട് ആയതു കൊണ്ട് അവർ തന്നെയാണ് ഇന്ന് ഫേവറേറ്റ്. മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം എന്നിവരെല്ലാം റയലിന് കരുത്താകും. ആദ്യ പാദത്തിൽ ഇരട്ട ഗോളുകൾ നേടി റയലിനെ സമനില നേടാൻ സഹായിച്ചത് വിനീഷ്യസ് ആയിരുന്നു.

മറുവശത്ത് ബയേൺ മ്യൂണിക്ക് ബുണ്ടസ് ലീഗ കിരീടം നേരത്തെ തന്നെ നഷ്ടപ്പെടുത്തിയ ക്ഷീണത്തിലാണ്. അവർക്ക് ഈ സീസണിൽ ഏക കിരീട പ്രതീക്ഷയാണ് ചാമ്പ്യൻസ്. അതുകൊണ്ട് അവർ എല്ലാം മറന്ന് ചാമ്പ്യൻസ് ലീഗിനായി പോരാടാൻ ആണ് സാധ്യത. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം

Exit mobile version