പരിശീലകനില്ലെങ്കിലും ലെവൻഡോസ്‌കിയുണ്ട്, ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ബയേൺ

- Advertisement -

ഗോളടി നിർത്താതെ ലെവൻഡോസ്‌കിലും ക്ലബ്ബിനായി ആദ്യ ഗോൾ നേടി പേരിസിചും കളം നിറഞ്ഞപ്പോൾ ജർമ്മൻ ചാംപ്യന്മാർക്ക് യൂറോപ്പിൽ വീണ്ടും ജയം. ചാമ്പ്യൻസ് ലീഗിൽ ഒളിമ്പിയാക്കോസിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബയേൺ മറികടന്നത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ സ്ഥാനവും അവർ ഉറപ്പിച്ചു. ഗ്രൂപ്പിലെ 4 കളികളിൽ  4 ഉം ജയിച്ചാണ് അവർ പ്രീ ക്വാർട്ടർ സ്ഥാനം നേടിയത്.

ഗോളുകൾക്കായി ബയേണിനെ ഏറെ നേരം കാത്തിരിപ്പിക്കാൻ ഒളിമ്പിയാക്കോസിന് സാധിച്ചു. 69 ആം മിനുട്ടിലാണ് ലെവൻഡോസ്‌കി ബയേണിന്റെ ലീഡ് നേടിയത്. 88 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങി ഒരു മിനുട്ടിൽ തന്നെ ഗോൾ നേടിയാണ് പെരിസിച് ബയേണിന്റെ ജയം ഉറപ്പിച്ചത്. പരിശീലകൻ പുറത്തായി ആദ്യ മത്സരത്തിൽ തന്നെ ജയം നേടാനായത് ബയേണിന്റെ കളിക്കാർക്കും ആത്മവിശ്വാസം സമ്മാനിക്കും.

Advertisement