സിറ്റിക്ക് എത്തിഹാദിൽ പരാജയം സമ്മാനിച്ച് ബാസൽ ചാമ്പ്യൻസ് ലീഗിന് പുറത്ത്

മാഞ്ചസ്റ്റർ സിറ്റിക്ക് അവസാനം എത്തിഹാദിൽ പരാജയം. ഇന്ന് നടന്ന ചാമ്പ്യൻൽസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ബാസലാണ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാസലിന്റെ ജയം. പതിമൂന്നു തുടർജയങ്ങൾക്ക് ശേഷമാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി പരാജയം രുചിക്കുന്നത്. 36 മത്സരങ്ങൾക്ക് ശേഷമാണ് സിറ്റി ഒരു ഹോം മത്സരം തോൽക്കുന്നത്.

ഗബ്രിയേൽ ജീസുസിന്റെ എട്ടാം മിനുട്ടിലെ ഗോളിൽ സിറ്റി ലീഡ് എടുത്തു എങ്കിലും ബാസൽ ശക്തമായി തിരിച്ചുവരികയായിരുന്നു. എല്യുണിസിയും മൈക്കൾ ലാങുമാണ് ബാസലിന്റെ ഗോളുകൾ നേടിയത്. പരാജയപ്പെട്ടു എങ്കിലും 5-2ന്റെ അഗ്രിഗേറ്റ സ്കോറിൽ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് കടന്നു. ആദ്യ പാദത്തിൽ സിറ്റി 4-0 എന്ന സ്കോറിന് ബാസലിനെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോട്ടൻഹാമിനെ വെംബ്ലിയിൽ വീഴ്ത്തി യുവന്റസ് ക്വാർട്ടറിൽ
Next articleറോയൽ ട്രാവൽസ് കോഴിക്കോടിനെ തകർത്ത് അൽ മിൻഹാൽ വളാഞ്ചേരി സെമിയിൽ