സെമി ലക്ഷ്യമിട്ട് ബാഴ്സ ഇന്ന് റോമിൽ

- Advertisement -

ബാഴ്സയെ സ്വന്തം മൈതാനത്ത് മറികടന്ന് സെമി ഉറപ്പിക്കാൻ റോമക്ക് ആകുമോ ? അതോ ബാഴ്സ ആദ്യ പാദത്തിലെ പോലെ അനായാസ ജയം സ്വന്തമാക്കുമോ? എന്തായാലും രണ്ടാം പാദത്തിൽ ഇന്ന് ഉത്തരമാവും. ആദ്യ പാദത്തിലെ 4-1 ന്റെ ആധിപത്യം ബാഴ്സ തുടർന്നാൽ റോമയുടെ സാധ്യതകൾ ഇല്ലാതെയാവും.

ആദ്യ പാദത്തിൽ വഴങ്ങിയ 2 സെൽഫ് ഗോളുകളാണ് റോമക്ക് തിരിച്ചടിയായത്. എങ്കിലും നിർണായക എവേ ഗോൾ നേടാനായത് റോമക്ക് നേരിയത് ആണെങ്കിലും സാധ്യത നൽകുന്നു.

റോമ നിരയിലേക്ക് നൈൻഗോലാൻ തിരിച്ചെത്തും. പക്ഷെ ഡിയഗോ പെറോട്ടി കളിക്കാൻ സാധ്യതയില്ല. ബാഴ്സ നിരയിൽ പരിക്കേറ്റ ലൂക്കാസ് ദിഗ്നക്ക് കളിക്കാനാവില്ല. ബുസ്കെറ്റ്സിന്റെ കാര്യവും ഇന്ന് അവസനമേ തീരുമാനം എടുക്കാൻ സാധ്യത ഒള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement