ഗ്രൂപ്പ് ജേതാക്കളാവാൻ ബാഴ്സ ഹോളണ്ടിൽ

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ഡച് ക്ലബ്ബ് പി എസ് വി യെ നേരിടും. പി എസ് വി യുടെ ഗ്രൗണ്ടിൽ നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. നോകൗട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ജയത്തോടെ ഗ്രൂപ്പ് ജേതാക്കൾ ആകാനാവും ബാഴ്സയുടെ ശ്രമം. ജയത്തോടെ ഇന്ററും ടോട്ടൻഹാമും അടങ്ങുന്ന ഗ്രൂപ്പിൽ സാധ്യതകൾ നിലനിർത്താനാകും ഡച് ടീമിന്റെ ശ്രമം.

പ്രധാന താരങ്ങളുടെ പരിക്കാണ്‌ ബാഴ്സ നേരിടുന്ന പ്രധാന വെല്ലുവിളി. സ്‌ട്രൈക്കർ ലൂയിസ് സുവാരസ് , മധ്യനിര താരം ആർതർ, റാഫിഞ, സെർജി റോബർട്ടോ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. എങ്കിലും ഫിലിപ് കുട്ടീഞ്ഞോ പരിക്ക് മാറി എത്തുന്നത് ബാഴ്സക്ക് ശക്തിയാകും. ലീഗിൽ ഇരട്ട ഗോളുകളുമായി തിരിച്ചെത്തിയ ലോസാനോ ഇന്ന് പി എസ് വി യുടെ ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.

Advertisement