പക വീട്ടാൻ ബാഴ്സ ഇന്ന് യുവന്റസിനെതിരെ

ബാഴ്സക്ക് ഇന്ന് ഇറ്റാലിയൻ കടമ്പ. ഇറ്റാലിയൻ വമ്പന്മാരായ യുവാന്റസിനെ അവരുടെ മൈതാനത്താണ് ബാഴ്സക്ക് നേരിടാനുള്ളത്. പക്ഷെ സീരി എ യിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ബാഴ്‌സയെ നേരിടുന്ന യുവന്റസ് കളിക്കാർക്ക് എത്രത്തോളം ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതിനെ അനുസരിച്ചിരിക്കും ഇന്നത്തെ മത്സര ഫലം.

കഴിഞ്ഞ വർഷം തുറിനിലേറ്റ എതിരില്ലാത്ത 3 ഗോളുകളുടെ തോൽവിയാണ് ബാഴ്‌സയെ ചാംപ്യൻസ് ലീഗ് കോർട്ടർ ഫൈനലിൽ പുറത്താക്കിയത്. അതിന് ശേഷം ആദ്യമായി തുറിനിൽ എത്തുന്ന മെസ്സിയും സംഘവും പകരം വീട്ടാൻ തന്നെയാവും ഇന്നിറങ്ങുക. ല ലീഗെയിലെ മികച്ച ഫോം ബാഴ്സക്ക് മുൻതൂക്കം നൽകുമെങ്കിലും യുവേയുടെ മൈതാനത്താണ് മത്സരം എന്നത് അവർക്ക് കാര്യങ്ങൾ കടുപ്പമാകും. യുവന്റസ് നോകൗട്ട് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഒരു സമനില നേടിയാൽ ബാഴ്സക്കും യോഗ്യത ഉറപ്പിക്കാനാവും. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളാവാനുള്ള പോരാട്ടം അവസാന മത്സരം വരെ നീട്ടാനും ബാഴ്സകാവും. സെവിയ്യക്കെതിരെ രണ്ടു ഗോളുകൾ നേടി ലൂയി സുവാരസ് ഫോമിലേക്ക് എത്തിയത് ബാഴ്സക്ക് കരുത്താവും.

ബാഴ്സ നിരയിൽ സെർജിയോ രോബെർട്ടോയും ആന്ദ്രെ ഗോമസ് എന്നിവർക്ക് പരിക്കാണ്‌. മധ്യനിരയിലേക്ക് ഡെനിസ് സുവാരസ്, പൗളീഞ്ഞോ എന്നിവർ എത്തുമെന്ന് ഉറപ്പാണ്. യുവന്റസിന് കാര്യമായ പരിക്ക് ഭീഷണി ഇല്ലെങ്കിലും ലാസിയോയോട് ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങിയ ടീമിൽ ആരെയെങ്കികും അല്ലേഗ്രി പുരത്തിരുത്താനുള്ള സാധ്യതയും തള്ളി കളയാനാവില്ല.ഇന്ന് പുലർച്ചെ 1.15 നാണ് മത്സരം കിക്കോഫ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനു പരാജയം
Next articleലിവർപൂളിനെതിരായ സെവ്വിയ്യയുടെ തിരിച്ചുവരവിന് പിറകിലെ സങ്കട കഥ!!