ചാംപ്യൻസ് ലീഗ്: ബാഴ്സ ഇന്ന് സ്പോർട്ടിങ്ങിനെതിരെ

- Advertisement -

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ബാഴ്സലോണ സ്പോർട്ടിങ് സിപി യെ നേരിടും. ബാഴ്സയുടെ മൈതാനമായ ക്യാമ്പ് ന്യൂവിലാണ് മത്സരം അരങ്ങേറുക. ബാഴ്സ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി യിൽ നിന്ന് ബാഴ്സ അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് യുവന്റസ് ആണെങ്കിലും ഇന്ന് ബാഴ്സകെതിരെ പോയിന്റ് നേടിയാൽ സ്പോർട്ടിങ്ങിനും രണ്ടാം അടുത്ത റൌണ്ട് പ്രതീക്ഷയുണ്ട്.

ബാഴ്‌സലോണ നിരയിൽ പരിക്കേറ്റ ഇനിയെസ്റ്റ കളിക്കില്ലെന്ന ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ല ലിഗ മത്സരത്തിനിടെ പരിക്കേറ്റ സാമുവൽ ഉംറ്റിറ്റിയും പുറത്താണ്. സെൻട്രൽ ഡിഫെൻസിൽ പികെക്കൊപ്പം വർമാലൻ എത്തിയേക്കും. സ്പോർട്ടിങ് നിരയിൽ ആർക്കും കാര്യമായ പരിക്ക് ഇല്ല. ഗ്രൂപ്പ് ഒന്നാം സ്ഥാനം ഉറപ്പിച്ച ബാഴ്സ മെസ്സിയടക്കം ഏതാനും താരങ്ങക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല. ഗ്രൂപ്പിൽ ഇരു ടീമുകളും നേരത്തെ ഏറ്റു മുട്ടിയപ്പോൾ ബാഴ്സകായിരുന്നു ജയം. ഇന്ന് യുവന്റസിന് ഒളിമ്പിയാക്കോസിനെതിരെ ജയിക്കാൻ ആയില്ലെങ്കിൽ മാത്രമേ സ്പോർട്ടിങ്ങിന് പ്രതീക്ഷയൊള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement