ബാഴ്സലോണയിന്ന് ഒളിമ്പിയാകോസിനെതിരെ

- Advertisement -

അവസാന16ലേക്ക് ഒരു പടി കൂടെ അടുക്കാൻ ബാഴ്സലോണ ഇന്ന് ഒളിമ്പിയാക്കോസിനെ നേരിടും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ സ്വന്തം തട്ടകമായ കാമ്പ്നൗവിലാണ് ഗ്രൂപ്പിലെ അവസാന സ്ഥാനാകാരായ ഒളിമ്പിയാക്കോസിനെ നേരിടാനിരിക്കുന്നത്.

ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച ഫോമിലാണ് ബാഴ്സലോണയുള്ളത്. ലാലിഗയിൽ അത്ലറ്റികോക്കെതിരെ വഴങ്ങിയ സമനിലയോടെ ക്ഷീണം മാറ്റാനായിരിക്കും ബാഴ്സലോണ ഇറങ്ങുക. സ്വന്തം തട്ടകത്തിൽ ആണ് മത്സരം നടക്കുന്നത് എന്നത് കാര്യങ്ങൾ ബാഴ്സക്ക് കുറച്ചുകൂടെ എളുപ്പമാക്കും. ചാമ്പ്യൻസ് ലീഗിൽ ഹോം ഗ്രൗണ്ടിൽ 2013ന് ശേഷം ഇതുവരെ ബാഴ്സ തോല്വിയറിഞ്ഞിട്ടില്ല.

ഗ്രീക്ക് ലീഗിലും ചാമ്പ്യൻസ് ലീഗിലും മോശം തുടക്കമാണ് ഒളിമ്പിയാകോസിന് ലഭിച്ചിരിക്കുന്നത്. യുവന്റസിനോടും സ്വന്തം ഗ്രൗണ്ടിൽ സ്പോർട്ടിങ് ലിസ്ബനോടും പരാജയപ്പെട്ട ഒളിമ്പിയാകോസിന് പ്രതീക്ഷകൾ നിലനിർത്തണം എങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ഇതാദ്യമായാണ് ഇരു ടീമുകളും ഒരു കോമ്പിറ്റേറ്റിവ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement