
ചാമ്പ്യൻസ് ലീഗിൽ അവസാന 16ൽ സ്ഥാനം ഉറപ്പിക്കാൻ ബാഴ്സലോണ ഇന്ന് ഒളിമ്പ്യാക്കോസിനെ നേരിടും. ഒളിമ്പ്യാക്കോസിന്റ് ഹോം ഗ്രൗണ്ടിൽ ആണ് മത്സരം.
ഗ്രൂപ്പിലെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ബാഴ്സലോണ മികച്ച ഫോമിലാണ് ഉള്ളത്. ആദ്യ പാദ മത്സരത്തില്‍ ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. ലയണൽ മെസ്സി മികച്ച ഫോമിലാണ് ഉള്ളത് എന്നത് ബാഴ്സക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും എങ്കിലും കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട പിക്വേയുടെ അസാന്നിധ്യം എനെസ്റ്റോ വാല്വരെടേക്ക് തലവേദന സൃഷ്ടിക്കും.
ദേശീയ ലീഗിലും ചാമ്പ്യൻസ് ലീഗിലും മോശം ഫോമിലാണ് ഒളിമ്പ്യാക്കോസ് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട ഒളിമ്പ്യാക്കോസിന് നോക്ക്ഔട്ട് പ്രതീക്ഷ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.
ഇന്നത്തെ മത്സരം വിജയിക്കാനായാൽ ബാഴ്സലോണക്ക് അവസാന 16ൽ സ്ഥാനം ഉറപ്പിക്കാനാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial