ബാഴ്സലോണ ഔട്ട്!! ചാമ്പ്യൻസ് ലീഗിലെ അവസാന പ്രതീക്ഷയും തകർത്ത് ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. ഇന്ന് ബാഴ്സലോണയുടെ അവസാന പ്രതീക്ഷ ഇന്റർ മിലാനും വിക്ടോറിയ പ്ലാസനും തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു. എന്നാൽ വിക്ടോറിയയെ ഇന്റർ മിലാൻ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ന് പരാജയപ്പെടുത്തി. തുടക്കത്തിൽ ഇന്റർ മിലാൻ ആദ്യ ഗോൾ കണ്ടെത്താ‌ൻ കഷ്ടപ്പെട്ടു. എന്നാൽ 35ആം മിനുട്ടിൽ മിഖിതാര്യൻ ആ ഡെഡ്ലോക്ക് ബ്രേക്ക് ചെയ്തു.

Picsart 22 10 26 23 47 58 387

ബാസ്റ്റോണിയുടെ പാസിൽ നിന്ന് ആയിരുന്നു മിഖിതാര്യന്റെ ഗോൾ. ഈ ഗോൾ കഴിഞ്ഞ് ഏഴ് മിനുട്ടുകൾക്ക് ശേഷം ജെക്കോയിലൂടെ ഇന്റർ ലീഡ് ഇരട്ടിയാക്കി. ഡിമാർകോയുടെ പാസിൽ നിന്ന് ആയിരുന്നു ജെക്കോയുടെ ഗോൾ.

Picsart ബാഴ്സലോണ 44 310

രണ്ടാം പകുതിയിൽ വീണ്ടും ജെക്കോയുടെ ഗോൾ വന്നതോടെ വിജയം ഉറപ്പായി. അതിന് ശേഷം സബ്ബായി വന്ന ലുകാകുകും ഇന്ററിനായി ഗോൾ നേടി.

ഇതോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് ഇന്ററിന് 10 പോയിന്റായി. ഇന്ററും 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ബയേണു. പ്രീക്വാർട്ടറിലേക്ക് കടന്നു. ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും. ബാഴ്സക്ക് ഇപ്പോൾ നാലു പോയിന്റ് ആണുള്ളത്. അവർ ഇന്ന് ബയേണിനെ നേരിടുന്നുണ്ട് എങ്കിലും ആ ഫലം എന്തായാലും ബാഴ്സക്ക് ഇനി പ്രതീക്ഷയില്ല.