യുവന്റസിനോട് സമനില; ബാഴ്സ നോക്ക്ഔട്ടിലേക്ക്

- Advertisement -

ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിനാറിൽ സ്ഥാനം പിടിച്ചു. ഗ്രൂപ്പ് ഡിയിൽ ഒരു മത്സരം ബാക്കി നിൽക്കെ ബാഴ്സലോണ ഇന്ന് നടന്ന മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനോട് സമനിലയിൽ പിരിഞ്ഞതോടെയാണ് നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്.

അലയൻസ് സ്റ്റേഡിയത്തിൽ മെസിയെ ബെഞ്ചിൽ ഇരുത്തിയാണ് ബാഴ്സ മത്സരം തുടങ്ങിയത്. ഡിബാലയുടെ മികച്ച ഒരു അവസരം ടെർസ്റ്റിഗേൻ തട്ടി തെറിപ്പിച്ചതോടെ ഒന്നാം പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ 55ആം മിനിറ്റിൽ ആണ് മെസ്സി കളത്തിൽ എത്തിയത്. മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് പോസ്റ്റിന് തൊട്ടു മുകളിലൂടെയാണ് പുറത്തേക്ക് പോയത്. അവസാന 15 മിനിറ്റിൽ ബാഴ്സ ആക്രമണം ശക്തമാക്കി എങ്കിലും യുവന്റസ് പ്രതിരോധത്തിൽ തട്ടി മടങ്ങുകയായിരുന്നു.

ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തുള്ള യുവന്റസിന് അടുത്ത റൌണ്ട് പ്രവേശനം ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement