ബാഴ്സലോണ ആരാധകരോട് ബുസ്കെറ്റ്സിന്റെ മാപ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ ആരാധകരോട് മാപ്പ് ചോദിച്ച് മധ്യനിര താരം ബുസ്കെറ്റ്സ്. ഇന്നലെ ലിവർപൂളിനോട് ഏറ്റ ദയനീയ പരാജയത്തിനായിരുന്നു ബുസ്കെറ്റ്സിന്റെ മാപ്പ്. ഇന്നലെ എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയമാണ് ആൻഫീൽഡിൽ ബാഴ്സലോണ നേരിട്ടത്. ഈ പരാജയം യാതൊരു ന്യായീകരണവും അർഹിക്കുന്നില്ല എന്ന് ബുസ്കെറ്റ്സ് പറഞ്ഞു. ആരാധകരുടെ വിശ്വാസത്തെ ആണ് തങ്ങൾ തകർത്തത് എന്നും ബുസ്കെറ്റ്സ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ റോമയോടും സമാനമായ രീതിയിൽ ബാഴ്സലോണ തോറ്റിരുന്നു. റോമിൽ നടന്നത് വീണ്ടും ആവർത്തിക്കപ്പെട്ടു എന്നത് സങ്കടകരമാണെന്ന് ബുസ്കെറ്റ്സ് പറഞ്ഞു. ആരാധകരോട് മാപ്പു ചോദിക്കുന്നു എന്നും വേറെ ഒന്നും പറയാനില്ല എന്നും അദ്ദേഹം പറഞ്ഞു. അവസാന നാലു വർഷമായി ചാമ്പ്യൻസ് ലീഗ് ബാഴ്സലോണക്ക് അന്യം നിൽക്കുകയാണ്. ഇന്നലെ ഏറ്റ പരാജയത്തോടെ വാല്വെർഡെ രാജിവെക്കണമെന്ന ആവശ്യവും ബാഴ്സലോണ ആരാധകർ ഉന്നയിക്കുന്നുണ്ട്.