ബാഴ്സയും അത്ലറ്റിക്കോയും സമനില കുരുക്കിൽ

ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും സമനില കുരുക്ക്. ബാഴ്സലോണ ഓളിമ്പ്യാക്കോസിനോടും അത്ലറ്റികോ മാഡ്രിഡ് കാരബാഗിനോടും ആണ് സമനിലയിൽ കുരുങ്ങിയത്.

ഗ്രീസിൽ ഒളിമ്പ്യാക്കോസിനോട് ഗോൾ രഹിത സമനിലയാണ് ലാലിഗ ടേബിൾ ടോപ്പേഴ്‌സ് ആയ ബാഴ്സലോണ വഴങ്ങിയത്. മെസ്സിയും സുവാരസും അടങ്ങിയ സംഘം ആതിഥേയ ടീമിനെതിരെ സിംഹഭാഗവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ ഒന്നും നേടാൻ കഴിയാതെ വരികയായിരുന്നു. സമനില വഴങ്ങി എങ്കിലും ഗ്രൂപ്പിൽ ബാഴ്സലോണ ഒന്നാമതായി തുടരുകയാണ്.

തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ദുർബലരായ കാരബാഗിനോടാണ് അത്ലറ്റികോ സമനില വഴങ്ങിയത്. 40ആം മിനിറ്റിൽ മിച്ചൽ നേടിയ ഗോളിൽ കാരബാഗ് മുന്നിൽ എത്തിയെങ്കിലും 56ആം മിനിറ്റിൽ തോമസ് നേടിയ ഗോളിൽ അത്ലറ്റികോ സമനില പിടിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും അത്ലറ്റികോ കാരബാഗിനോട് സമനില വഴങ്ങിയിരുന്നു. 4 മത്സരങ്ങൾ അവസാനിച്ചപ്പോൾ 3പോയിന്റ് മാത്രമായി അത്ലറ്റികോ ഗ്രൂപ്പിൽ മൂന്നാമതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹാട്രിക് നേടി പ്രതിരോധക്കാരൻ, പി എസ് ജി നോകൗട്ടിൽ
Next articleറോബി കീനും റോബിൻ സിംഗും തിളങ്ങി, എടികെയ്ക്ക് അഞ്ചു ഗോൾ ജയം