Site icon Fanport

“ജയിച്ചാൽ മാത്രം പോര, ബാഴ്സലോണയാണ് വലുതെന്ന് മാഞ്ചസ്റ്ററിന് കാണിച്ചുകൊടുക്കണം”

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ മാത്രം പോര തങ്ങളാണ് വലുതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിക്കുക കൂടെ ചെയ്യണമെന്ന് ബാഴ്സലോണ ഗോൾകീപ്പർ ടെർ സ്റ്റേഗൻ. ഇന്ന് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണയുടെ ഹോമിൽ വെച്ച് മാഞ്ചസ്റ്ററിൻ നേരിടാൻ ഇരിക്കുകയാണ് ടെർ സ്റ്റേഗൻ. ആദ്യ പാദത്തിൽ വിജയിച്ചു എങ്കിലും അത് വലിയ വിജയമല്ല എന്ന് ടെർ സ്റ്റേഗൻ പറഞ്ഞു.

ആദ്യ പാദത്തിൽ 1-0ന്റെ വിജയം ബാഴ്സ സ്വന്തമാക്കിയിരുന്നു. ഇത് മതിയാകില്ല എന്ന് ടെർ സ്റ്റേഗൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തരായ ടീമാണ്. അവർക്ക് ഏതു ഡിഫൻസിനെതിരെയും റൺ ചെയ്യാനുള്ള താരങ്ങൾ ഉണ്ട് എന്നും ബാഴ്സ ഒന്നാം നമ്പർ പറഞ്ഞു. പക്ഷെ ബാഴ്സലോണ താരങ്ങൾ ഒക്കെ 100 ശതമാനം തയ്യാറാണ്. തങ്ങളുടെ കരുത്ത് അറിയിക്കുന്ന വിജയം ഇന്ന് നേടുമെന്ന് ഉറപ്പുണ്ടെന്നും ടെർ സ്റ്റേഗൻ പറഞ്ഞു.

Exit mobile version