Site icon Fanport

ഡോർട്മുണ്ടിനെ നേരിടാനുള്ള ബാഴ്സലോണയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്നുണ്ടിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം‌. യുവതാരങ്ങളായ അലേന, കാർലെസ് പെരെസ് എന്നിവർ ഇന്നും സ്ക്വാഡിൽ എത്തിയില്ല. പികെയും ഇന്ന് ബാഴ്സലോണ സ്ക്വാഡിൽ ഇല്ല.

പരിക്കേറ്റ് പുറത്തായ സെമെഡോ, ആൽബ എന്നിവർക്കും സ്ക്വാഡിൽ എത്താൻ കഴിഞ്ഞില്ല. പ്രമുഖരായ മെസ്സി, സുവാരസ്, ഗ്രീസ്മൻ തുടങ്ങിയവർ എല്ലാം ടീമിൽ ഉണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Exit mobile version