ബാഴ്സലോണ യുണൈറ്റഡിനേക്കാൾ രണ്ട് ലെവൽ മുകളിൽ ആണെന്ന് ഒലെ

- Advertisement -

ബാഴ്സലോണയോട് മുട്ടി നിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയില്ല എന്ന് സമ്മതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് ഏറ്റ ദയനീയ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ ബാഴ്സലോണ യുണൈറ്റഡിനേക്കാൾ രണ്ട് ലെവൽ മേലെ ആയിരുന്നു എന്ന് ഒലെ പറഞ്ഞു. ആദ്യ പാദത്തിലും അതായിരുന്നു സ്ഥിതി എന്ന് ഒലെ പറഞ്ഞു.

ഈ ബാഴ്സലോണയെ പോലെ ഒക്കെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകേണ്ടത്. അതിനായാണ് ലക്ഷ്യം വെക്കേണ്ടത് എന്ന് ഒലെ പറഞ്ഞു. ഇന്നലെ മികച്ച രീതിയിലായിരുന്നു യുണൈറ്റഡ് തുടങ്ങിയത് പക്ഷെ മെസ്സി ഒരു മിനുട്ട് കൊണ്ട് കളി മാറ്റി എന്ന് ഒലെ പറഞ്ഞു. മെസ്സിയും റൊണാൾഡോയും ഫുട്ബോൾ കണ്ട ഏറ്റവും വലിയ താരങ്ങളാണ്. അതാണ് മെസ്സി ഇന്നലെ കാണിച്ചു തന്നത് എന്നും ഒലെ പറഞ്ഞു.

ഇന്നലെ ബാഴ്സലോണ നേടിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം മെസ്സിയുടെ വകയായിരുന്നു. ഇന്നലെ ജയിച്ചതോടെ ബാഴ്സലോണ സെമി ഫൈനലിലേക്ക് കടന്നു.

Advertisement