ചരിത്ര വിജയത്തിന്റെ ഓർമകളുമായി ബാഴ്‌സ ഇന്ന് യുവന്റസിനെതിരെ

ചാമ്പ്യൻസ്സ്പാ ലീഗിൽ വമ്പന്മാരായ ബാഴ്സലോണക്ക് എതിരാളികൾ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. പി എസ് ജി ക്കെതിരെ ചരിത്ര വിജയം നേടിയതിന്റെ ഓർമകളുമായാവും ബാഴ്‌സ ഇന്ന് വീണ്ടും ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടുക.  ആദ്യ പാദത്തിൽ  4 – 0 ന്റെ തോൽവി ഏറ്റുവാങ്ങിയ ബാഴ്‌സ ക്യാമ്പ് ന്യൂ വിൽ 6 – 1 ന്റെ ചരിത്ര വിജയം നേടിയാണ് ക്വാർട്ടർ യോഗ്യത നേടിയത്.

തുറിനിൽ യുവന്റസിന്റെ മൈതാനത്താണ് ആദ്യ പാദ മത്സരം , സ്പാനിഷ് ലീഗിൽ മലാഗയോടേറ്റ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ശക്തരായ യുവന്റസിന്റെ മൈതാനത്ത് അവരെ നേരിടുക എന്നത് ബാഴ്സക്ക് എളുപ്പമാവില്ല. കൂടാതെ 2015 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സയോട് ഏറ്റ തോൽവിക്ക് പകരം ചെയ്യുക എന്നതും യുവന്റസ് താരങ്ങളുടെ ലക്ഷ്യമാവുമ്പോൾ അവരുടെ പോരാട്ട വീര്യം ഇരട്ടിയാകും.

ഇറ്റാലിയൻ സീരി എ യിൽ 6 പോയിന്റ് ആധിപത്യത്തോടെ ഒന്നാമത് നിൽക്കുന്നവരാണ്‌ യുവന്റസ് എങ്കിൽ ബാഴ്സ ല ലീഗെയിൽ റയലിന് പിന്നിൽ രണ്ടാമതാണ്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതെ പോയ നെയ്മർ – സുവാരസ് – മെസ്സി സഖ്യം ഫോം വീണ്ടെടുത്തില്ലെങ്കിൽ ബാഴ്സ കോച് ലൂയിസ് എൻറികേക്ക് കാര്യങ്ങൾ കടുപ്പമാകും. സസ്‌പെൻഷൻ മൂലം സെർജിയോ ബുസ്കറ്റ്സ് ഇന്ന് ബാഴ്‌സക്കു വേണ്ടി ഇറങ്ങില്ല.

യുവന്റസ് ആക്രമണ നിരയിലേക്ക് ഹിഗുവൈനൊപ്പം , ദിബാലയും പരിക്കേറ്റ്‌ പുറത്തായിരുന്നു മാരിയോ മൻസൂകിച്ചും തിരിച്ചെത്തുന്നതോടെ ബാഴ്സ പ്രതിരോധവും ഏറെ വിഴർപ്പൊഴുക്കേണ്ടി വരും. മാത്രവുമല്ല ചാമ്പ്യൻസ് ലീഗിൽ നിലവിലുള്ള 7 ടീമുകളിൽ ഏറ്റവും കുറവ് ഗോളുകൾ ഈ സീസണിൽ വഴങ്ങിയതും യുവന്റസ് ആണ്. എട്ട് ചാമ്പ്യൻസ് ലീഗ് കളികളിൽ നിന്ന് 2 ഗോൾ മാത്രമാണ് അവർ വഴങ്ങിയത്

Previous articleടൂണ്‍സിനെതിരെ പത്ത് വിക്കറ്റ് വിജയവുമായി കോബ്രാസ്
Next articleമൊണാക്കോക്ക് എതിരാളികൾ ഡോർട്ട്മുണ്ട്