Site icon Fanport

ബാഴ്സക്ക് എതിരായ മത്സരത്തിൽ ഡി മറിയ കളിക്കില്ല

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന് ഇറങ്ങുന്ന പി എസ് ജിക്ക് വലിയ തിരിച്ചടി. അവരുടെ പ്രധാന താരങ്ങളിൽ ഒന്നായ ഡി മറിയ ബാഴ്സലോണക്ക് എതിരായ ആദ്യ പാദ മത്സരത്തിൽ ഉണ്ടാകില്ല. പി എസ് ജി പരിശീലകനായ പോചടീനോ ആണ് ഡി മറിയ ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയത്. മാഴ്സക്ക് എതിരായ മത്സരത്തിനിടയിലായിരുന്നു ഡി മറിയക്ക് പരിക്കേറ്റത്. തുടയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.

രണ്ടാഴ്ചയോളം ഡി മറിയ പുറത്തിരിക്കും. എങ്കിലും രണ്ടാം പാദത്തിൽ എങ്കിലും ഡി മറിയ കളിക്കും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. ഡി മറിയ ഇല്ലെങ്കിലും പി എസ് ജിയുടെ ഒന്നാം ഗോൾ കീപ്പർ ആയ കെയ്ലർ നവസ് പരിക്ക് മാറി ഈ ആഴ്ച തിരികെയെത്തും.

Exit mobile version