Site icon Fanport

“ഫൈനലിൽ ബാഴ്സ ആയാലും അയാക്സിന് ഭയമില്ല”

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആരായാലും ഭയമില്ല എന്ന് അയാക്സിന്റെ യുവ ഗോൾ കീപ്പർ ഒനാന. ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ ടോട്ടൻഹാമിനെ തോൽപ്പിച്ച അയാക്സ് ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. ബാഴ്സലോണയും ലിവർപൂളും ആ‌ണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത്. ഫൈനലിൽ ആരായാലും ഭയമില്ല എന്ന് ഒനാന പറഞ്ഞു. ബാഴ്സലോണ മികച്ച ടീമാണെന്നും അവർക്കെതിരെ കളിക്കുന്നത് സന്തോഷമുള്ള കാര്യമായിരിക്കും എന്നും യുവ കീപ്പർ പറഞ്ഞു.

പക്ഷെ ബാഴ്സലോണ വമ്പന്മാരാണ് എന്നതൊന്നും താൻ കാര്യമാക്കില്ല. റയൽ മാഡ്രിഡിനെയും യുവന്റസിനെയും പുറത്താക്കിയാണ് തങ്ങൾ ഇവിടെ വരെ എത്തിയത്. അതുകൊണ്ട് തന്നെ ആരെയും ഭയപ്പെടുന്നില്ല. തനിക്കും തന്റെ ടീമിനും സ്വയം വിശ്വാസമുണ്ട് എന്നും ഒനാന പറഞ്ഞു.

Exit mobile version