ചാമ്പ്യൻസ് ലീഗിന് ബെയ്ല് വേണ്ട, കടുത്ത തീരുമാനം എടുത്ത് സിദാൻ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന റയൽ മാഡ്രിഡ് ടീമിൽ ഗരെത് ബെയ്ല് ഉണ്ടാവില്ല. ബെയ്ലിനെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടു പോകേണ്ടതില്ല എന്നാണ് സിദാൻ എടുത്ത തീരുമാനം. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ബെയ്ലിന് സ്ഥാനം നൽകിയില്ല. സിദാൻ അവസാന കുറേ കാലമായി ബെയ്ലിനെ പുറത്തിരുത്തുക തന്നെയാണ്.

ബെയ്ല് മാത്രമല്ല ഹാമസ് റോഡ്രിഗസ്, മരിയാനോ എന്നിവരും സ്ക്വാഡിൽ ഇല്ല. റോഡ്രിഗസ് ആവശ്യപ്പെട്ടത് കൊണ്ടാണ് സ്ക്വാഡിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. മരിയാനോ കോവിഡ് പോസിറ്റീവ് ആയതാണ് ടീമിൽ ഉൾപ്പെടുത്താതിരിക്കാനുള്ള കാരണം. സസ്പെൻഷനിൽ ആണെങ്കിലും റാമോസ് ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്ക് പോകുന്നുണ്ട്. ലാലിഗ കിരീടം നേടിയ സിദാന്റെ ടീമിന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ കടക്കുക അത്ര എളുപ്പമല്ല. മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി റയലിനെ തോൽപ്പിച്ചിരുന്നു. നാളെയാണ് റയൽ സിറ്റി രണ്ടാം പാദം.

Exit mobile version