
യുവന്റസിനെതിരെ റൊണാൾഡോ നേടിയ ബൈസിക്കിൾ ഗോളിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളായി ഗാരെത് ബെയ്ലിന്റെ ഗോൾ. എന്നാൽ ബെയ്ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളല്ല മികച്ച ഗോളായത്. ഡോർട്മുണ്ടിനെതിരെ ഫസ്റ്റ് ടൈം ഷോട്ടിൽ നേടിയ ഗോളാണ് ചാമ്പ്യൻസ് ലീഗ് സീസണിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിലാണ് ബെയ്ൽ ഡോർട്മുണ്ടിനെതിരെ ഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഗാരെത് ബെയ്ൽ മികച്ച ഗോൾ നേടിയിരുന്നു. മൊത്തം വോട്ടിന്റെ 19 ശതമാനം നേടിയാണ് വോട്ട് നേടിയാണ് ബെയ്ലിന്റെ ഗോൾ മികച്ച ഗോളായത്. രണ്ടാം സ്ഥാനത്ത് എത്തിയ റൊണാൾഡോയുടെ ഗോളിന് 18% വോട്ട് ആണ് ലഭിച്ചത്. 12 ശതമാനം വോട്ടോടെ ബെയ്ലിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ മൂന്നാം സ്ഥാനത്ത് എത്തി. റോമക്കെതിരെ സാല നേടിയ ഗോളാണ് 11 ശതമാനം വോട്ടോടെ നാലാം സ്ഥാനത്ത് എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial