എവേ ഗോൾ തുണച്ചു, റോമ 10 വർഷത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

- Advertisement -

പത്തു വർഷങ്ങൾക്ക് ശേഷം എ എസ് റോമ ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് റോമയിൽ നടന്ന മത്സരത്തിൽ ശ്കതറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റോമ ക്വാർട്ടറിലേക്ക് കടന്നത്. ഇന്ന് വിജയിച്ചതോടെ അഗ്രിഗേറ്റ് സ്കോർ 2-2 ആയി. ആദ്യ പാദത്തിൽ 2-1ന് ശക്തർ വിജയിച്ചിരുന്നു. അന്ന് സ്കോർ ചെയ്ത എവേ ഗോളിന്റെ ബലത്തിലാണ് ഇന്ന് റോമ ക്വാർട്ടറിലേക്ക് കടന്നത്.

52ആം മിനുട്ടിൽ ജെക്കോ ആണ് റോമയുടെ വിജയഗോൾ നേടിയത്. ഇന്ന് ഒരു ഷോട്ട് വരെ ടാർഗറ്റിൽ റോമയ്ക്കെതിരെ തൊടുക്കാൻ ശക്തറിനായില്ല. മൂന്നാം തവണയാണ് റോമ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് കടക്കുന്നത്. 2006-07 സീസണിലും 2007-08 സീസണിലുമാണ് ഇതിനു മുന്നേ റോമ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നിട്ടുള്ളത്.

റോമ യോഗ്യത നേടിയതോടെ രണ്ട് ഇറ്റാലിയൻ ടീമുകളായി ഇത്തവണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. യുവന്റസ് നേരത്തെ യോഗ്യത നേടിയിരുന്നു. 2006-07 സീസണ് ശേഷം ആദ്യമായാണ് രണ്ട് ഇറ്റാലിയൻ ടീമുകൾ ഒരുമിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement