Site icon Fanport

ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പുതിയ വേദി

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മത്സരത്തിന് പുതിയ വേദി പ്രഖ്യാപിച്ച് യുവേഫ. അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപൊളീറ്റനോ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം റൊമാനിയയിലെ ബുക്കാറസ്റ്റിൽ വെച്ചാവും നടക്കുക. മത്സരം നേരത്തെ തീരുമാനിച്ച തിയ്യതിയായ ഫെബ്രുവരി 23ന് തന്നെയാവും നടക്കുക. അതെ സമയം രണ്ടമത്തെ ലെഗ് മത്സരം നേരത്തെ നിശ്ചയിച്ച പ്രകാരം ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തന്നെ നടക്കും.

യു.കെയിൽ നിന്നുള്ള യാത്രക്കാർക്ക് സ്പെയിൻ യാത്ര വിലക്ക് ഏർപെടുത്തിയതോടെയാണ് അത്ലറ്റികോ മാഡ്രിഡും ചെൽസിയും തമ്മിലുള്ള മത്സരം മാറ്റിവെക്കാൻ യുവേഫ നിർബന്ധിതരായത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ സോസിഡാഡും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിന്റെ വേദിയും സ്പെയിനിൽ നിന്ന് മാറ്റിയിരുന്നു. യുവന്റസിന്റെ ഗ്രൗണ്ടിലേക്കാണ് ഈ മത്സരം മാറ്റിവെച്ചത്.

Exit mobile version