ചാമ്പ്യൻസ് ലീഗിൽ സ്വപ്നക്കുതിപ്പ് തുടർന്ന് അറ്റലാന്റ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ അറ്റലാന്റയുടെ സ്വപ്ന തുല്ല്യമായാ കുതിപ്പ് തുടരുന്നു. സ്പാനിഷ് വമ്പന്മാരായ വലൻസിയയെയാണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് അറ്റലാന്റ പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന അറ്റലാന്റക്ക് ഇന്നതെ ജയം ചരിത്രമാണ്. ഏഴ് വർഷത്തിന് ശേഷം സാൻ സൈറോയിൽ ഒരു നോക്കൗട്ട് ജയമെന്ന റെക്കോർഡും ഇന്ററിനേയും മിലാനെയും മറികടന്ന് അറ്റലാന്റ സ്വന്തമാക്കിയിരിക്കുകയാണ്.

ഇരട്ട ഗോളുകളുമായി ഹാൻസ് ഹറ്റബോവർ ഇറ്റാലിയൻ ടീമിന് വേണ്ടി തിളങ്ങിയപ്പോൾ ഇലിസിച്,റെമോ ഫ്ര്യുയിളെർ എന്നിവരാണ് അറ്റലാന്റക്ക് വേണ്ടി ഗോളടിച്ചത്. വലൻസിയയുടെ ആശ്വാസ ഗോൾ നേടിയത് പകരക്കാരനായി ഇറങ്ങിയ ഡെന്നിസ് ചെറിഷേവാണ്. ജിയാൻ പിയരോ ഗാസ്പെരിനി ദുവൻ സപറ്റയെ ബെഞ്ചിലിരിത്തി പസാലിച്, ഗോമെസ്, ജോസിപ് ഇലിസിച് ത്രയത്തിനെ ഇറക്കി. തുടക്കത്തിൽ തന്നെ അക്രമിച്ച് കളിച്ച അറ്റലാന്റക്ക് മുൻപിൽ വലൻസിയക്ക് മുട്ട്മടക്കേണ്ടി വന്നു. 16ആം മിനുട്ടിൽ ആദ്യ ഗോൾ നേടി അറ്റലാന്റ സ്വപ്നക്കുതിപ്പിന് തുടക്കമിടുകയായിരുന്നു.

4-0 ലീഡ് നേടിയ അറ്റലാന്റയുടെ അശ്രദ്ധ മുതലെടുത്താണ് വലൻസിയ ഗോളടിച്ചത്‌. അടുത്ത മാസം മൂന്ന് ഗോളിന്റെ എവേ അഡ്വാന്റേജുമായാണ് അറ്റലാന്റ സ്പെയിനിലേക്ക് പറക്കുന്നത്. ബെർഗാമോയിൽ നിന്നും 44,000 ൽ അധികം ആരാധകർ ആണ് സാൻ സൈറോയിൽ എത്തിയത്. ബെർഗാമോയുടെ ജനസംഖ്യയുടെ മൂന്ന് ഒന്ന് ജനങ്ങൾ അറ്റലാന്റയുടെ വിജയകുതിപ്പ് കാണാൻ എത്തിച്ചേർന്നിരുന്നു.

Advertisement