“അറ്റലാന്റ – വലൻസിയ ചാമ്പ്യൻസ് ലീഗ് മത്സരം കൊറോണ വ്യാപനത്തിന് ഇടയാക്കി‍”

ചാമ്പ്യൻസ് ലീഗിലെ അറ്റലാന്റ – വലൻസിയ മത്സരം കൊറോണ വൈറസ് കൂടുതൽ പകരാൻ കാരണമായെന്ന് കരുതുന്നതായി അറ്റലാന്റ ക്യാപ്റ്റൻ അലക്സാണ്ട്രൊ ഗോമസ്. കൊറോണ വൈറസിനെ കുറിച്ചോ അതിന്റെ ഭീകരമായ വ്യാപ്തിയെക്കുറിച്ചോ ആരും ബോധവാന്മാരായിരുന്നില്ല. സാൻ സൈറോയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ 40,000 ൽ അധികം അറ്റലാന്റ ആരാധകർ ആണ് എത്തിയത്.

എന്നാൽ അറ്റലാന്റയുടെ റീജ്യണിൽ കൊറോണ പകരാൻ ഈ മത്സരം കാരണമായി. കളി കാണാൻ സ്റ്റേഡിയത്തിൽ കൊറോണ ബാധിതൻ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. സാധാരണ ഒരു പനി പോലെ ഒഴിഞ്ഞ് പോകുമെന്ന് കരുതിയ കൊറോണ ആയിരങ്ങളുടെ ജീവനാണ് അപഹരിച്ചത്. അറ്റലാന്റയുടേയും വലൻസിയയുടേയും താരങ്ങൾ കൊറോണ ബാധിതരാണ്. വരാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി മുൻ കൂട്ടി അറിഞ്ഞിരുന്നെങ്കിൽ മത്സരം തന്നെ ഒഴിവാക്കാമായിരുന്നു എന്നും അറ്റലാന്റയുടെ അർജന്റീനിയൻ ക്യാപ്റ്റൻ ഗോമസ് കൂട്ടിച്ചേർത്തു.

Exit mobile version