അർനോൾഡിന്റെ ഒരു തകർപ്പൻ ഫ്രീകിക്ക്, ലിവർപൂൾ റേഞ്ചേഴ്സിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ഗ്രൂപ്പിലെ രണ്ടാം വിജയം. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സ്കോട്ടിഷ് ചാമ്പ്യന്മാരായ റേഞ്ചേഴ്സിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്നത്തെ മത്സരം അർനോൾഡ് നേടിയ മനോഹര ഫ്രീകിക്കിനാൽ ആകും ഓർമ്മിക്കപ്പെടുക. ഇന്ന് മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയ അർനോൾഡിന്റെ ഗോൾ.

ലിവർപൂൾ 022944

ഫ്രീകിക്ക് അളന്നു മുറിച്ച് ലക്ഷ്യത്തിൽ എത്തിക്കാൻ അർനോൾഡിനായി. ആദ്യ പകുതിയിൽ ഈ ഗോളിന്റെ മികവിൽ ലിവർപൂൾ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിൽ മൊ സലായിലൂടെ ലിവർപൂൾ രണ്ടാം ഗോൾ നേടി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു സലായുടെ ഗോൾ. ഈ ഗോളോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

ഈ വിജയം ലിവർപൂളിനെ ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തിച്ചു. റേഞ്ചേഴ്സ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു