ആൻഫീൽഡിൽ ഗോളില്ലെങ്കിലും ലിവർപൂൾ നീണ്ട ഇടവേളയ്ക്കു ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

- Advertisement -

ലിവർപൂൾ ക്വാർട്ടർ ആദ്യ പാദത്തിൽ തന്നെ ഉറപ്പിച്ചതിനാൽ പതിവ് ലിവർപൂൾ ആക്രമണ ഫുട്ബോളിന്റെ ആവശ്യമൊന്നും വന്നില്ല ക്ലോപ്പിനും സംഘത്തിനിം ക്വാർട്ടർ ഉറപ്പിക്കാൻ. ഇന്ന് നടന്ന രണ്ടാം പാദം ആൻഫീൽഡിൽ പോർട്ടോയുമായി ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ ലിവർപൂൽ ക്വാർട്ടറിലേക്ക് മുന്നേറി.

ആദ്യ പാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലിവർപൂൾ പോർട്ടോയെ പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതിൽ മാനെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു ഗോളിനോട് ഏറ്റവും അടുത്ത് എത്തിയ നിമിഷം.

2008ന് ശേഷം ആദ്യമായാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement