ഇത് ആൻഫീൽഡ് ആണ്, അത്ലറ്റിക്കോ മാഡ്രിഡിനെയും തകർത്ത് ആർക്കും തടയാൻ ആകാത്ത ലിവർപൂൾ പ്രീക്വാർട്ടറിൽ!!

20211104 031923

ഈ സീസണിലെ ലിവർപൂളിന്റെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് ചാമ്പ്യൻസ് ലീഗിലെ നാലാം മത്സരത്തിലും വിജയിച്ച് ലിവർപൂൾ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് ആൻഫീൽഡിൽ വെച്ച് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് ലിവർപൂൾ തകർത്തത്. അനായാസം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ ഇന്ന് വിജയിച്ചത്. നേരത്തെ ലിവർപൂൾ മാഡ്രിഡിൽ വെച്ചും അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. ഇന്ന് ആദ്യ 20 മിനുട്ടിൽ തന്നെ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

രണ്ട് ഗോളുകളും ഒരുക്കിയത് ട്രെന്റ് അർനോൾഡ് ആയിരുന്നു. 13ആം മിനുട്ടിൽ വലതുവിങ്ങിൽ നിന്ന് അർനോൾഡ് കൊടുത്ത ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് ജോടയാണ് ലിവർപൂളിന് ലീഡ് എടുത്തത്. സമാനമായ രീതിയിൽ 20ആം മിനുറ്റിൽ മാനെയും ലിവർപൂളിനായി ഗോൾ നേടിയത്. മാനെയ്ക്ക് ഉള്ള പാസ് നൽകിയതും അർനോൾഡ് തന്നെയാണ്. 36ആം മിനുട്ടിൽ ഫെലിഒഎ ചുവപ്പ് കണ്ട് പുറത്തായതോടെ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം അവസാനിച്ചു. പിന്നീട് ലിവർപൂളിന് അവസരങ്ങൾ ലഭിച്ചു എങ്കിലും അവർ ഗോളിൽ തൃപ്തരായിരിക്കും. 4 മത്സരങ്ങളിൽ 12 പോയിന്റുമായാണ് ലിവർപൂൾ പ്രീക്വാർട്ടറിൽ എത്തുന്നത്. 4 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും നിക്കുന്നു.

Previous articleയൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1000 ഗോളടിക്കുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ്
Next articleജർമ്മനിയിൽ ചെന്നും ഡോർട്മുണ്ടിനെ തോൽപ്പിച്ച് അയാക്സ് പ്രീക്വാർട്ടറിൽ