പരാജയ ഭാരം ഏറ്റെടുത്ത് ലിവർപൂൾ ഗോൾകീപ്പർ

- Advertisement -

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ പരാജയത്തിന്റെ മുഴുവൻ ഭാരവും ഏറ്റെടുത്ത് യുവ ഗോൾ കീപ്പർ ലോറിസ് കരിയുസ്. ലോരിസിന്റെ പിഴവിൽ നിന്നായിരുന്നു റയൽ മാഡ്രിഡിന്റെ മൂന്നിൽ രണ്ട് ഗോളുകളും പിറന്നത്. താൻ ടീമിനെ മൊത്തം പിറകിലാക്കി എന്നും എന്റെ പിഴവ് മാത്രമാണ് തോൽവിക്ക് കാരണമെന്നുമായിരുന്നു ലോരിസിന്റെ പ്രതികരണം.

ക്ലബുമായി ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ ലോരിസ് ഗോൾകീപ്പർമാരുടെ കരിയറിൽ ഇത് എപ്പോഴും സംഭവിക്കാം എന്നും പറഞ്ഞു. താരം ഇന്നലെ മത്സരശേഷം ഗ്യാലറിയിലെ ലിവർപൂൾ ആരാധകരോട് മാപ്പു പറഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. എന്നാൽ ലോരിസിനെ തള്ളിപറയാൻ ക്ലോപ്പ് തയ്യാറായില്ല. ഇന്നലെ നടന്നത് നിർഭാഗ്യകരമാണെന്നും ലോറിസിന്റെ അവസ്ഥയിൽ സഹതാപമുണ്ടെന്നും ക്ലോപ്പ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement