Site icon Fanport

ബുഫണാണ് തന്റെ റോൾ മോഡൽ – അലിസൺ

ഇറ്റലിയുടെ ഇതിഹാസ താരം ബുഫൺ ആണ് തന്റെ റോൾ മൊടല്ലെന്നു പറഞ്ഞ് ലിവർപൂൾ ഗോൾ കീപ്പർ ആലിസൺ. നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ഇറ്റാലിയൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോളായിരുന്നു ബ്രസീലിയൻ താരം തന്റെ മനസ് തുറന്നത്. ചെറുപ്പം മുതൽക്ക് തന്നെ ബുഫണിന്റെ പ്രകടനം തന്നെ വളരെയേറെ സ്വാധീനിച്ചുവെന്നും താരം പറഞ്ഞു.

ഇറ്റാലിയൻ ടീമായ റോമയുടെ ഗോൾകീപ്പറായിരുന്ന ആലിസൺ ഈ സീസണിലാണ് ആൻഫീൽഡിൽ എത്തിയത്. ലോകഫുട്‌ബോളില്‍ ഒരു ഗോള്‍കീപ്പറുടെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയെന്ന റെക്കോഡ് സ്വന്തമാക്കിയായിരുന്നു ആലിസണ്ണിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവ്. ഗോൾ കീപ്പർമാരിലെ മെസിയെന്നു റോമ വിശേഷിപ്പിച്ച ആലിസൺ കഴിഞ്ഞ സീസണില്‍ സീരി എ യിൽ ഏറ്റവുമധികം ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ്.

Exit mobile version