
യുവന്റസ് ലെഫ്റ്റ് ബാക്ക് അലക്സ് സാൻട്രോ പരിക്ക് മാറി തിരിച്ചെത്തി. കഴിഞ്ഞ ദിവസം ഫറ്റ് ടീമിനൊപ്പം ട്രെയിനിംഗ് പുനരാരംഭിച്ച താരം ഇന്ന് റയലിനെതിരെ ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ചേക്കും. രണ്ടാഴ്ച മുമ്പ് ആയിരുന്ന്യ് ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. പരിക്ക് കാരണം ബ്രസീലിന്റെ രണ്ട് മത്സരങ്ങളും സാൻട്രോയ്ക്ക് നഷ്ടമായിരുന്നു. ബെർണാടെസ്ചിയും പരിക്കിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്.
സാൻട്രോ പരിക്കുമാറി എത്തിയെങ്കിൽ മാൻസുകിച് ഇന്ന് ഇറങ്ങുമെന്ന് ഉറപ്പില്ല. കഴിഞ്ഞ മത്സരത്തിൽ മഞ്ഞ കാർഡ് കിട്ടിയ മിരാലം പാനിചും മെദി ബെനാറ്റിയയും ഇന്ന് പുറത്തിരിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial