“റഫറി അയാക്സിന്റെ വിജയം തട്ടിയെടുത്തു”

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസിയക്ക് എതിരെ വിജയം അർഹിച്ചിരുന്നത് അയാക് ആയിരുന്നു എന്ന് അയാക്സ് പരിശീലകൻ ടെൻ ഹാഗ്. ഇന്നലെ മത്സരത്തിൽ അയാക്സ് 4-2ന് മുന്നിൽ നിൽക്കെ അയാക്സിന്റെ രണ്ട് താരങ്ങൾക്ക് റെഫറി ചുവപ്പ് കാർഡ് നൽകിരുന്നു. അതിനു ശേഷം 9 പേരുമായി കളിച്ച അയാക്സ് 4-4ന്റെ സമനില വഴങ്ങുകയായിരുന്നു.

റഫറിയുടെ തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് ടെൻ ഹാഗ് പറഞ്ഞു. റഫറി കൂടുതലായി അയാക്സിനെതിരെ നടപടികൾ എടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കളി പൂർണ്ണമായും അയാക്സിന്റെ നിയന്ത്രണത്തിലായിരുന്നു. അപ്പോഴാണ് ഒരു മിനുട്ടിൽ റഫറി കളി മാറ്റുന്നത്. അദ്ദേഹം പറഞ്ഞു. അയാക്സ് മാത്രമാണ് ഇന്നലെ വിജയം അർഹിച്ചിരുന്നത്. 11 പേരുള്ളപ്പോഴും 9 പേരുള്ളപ്പോഴും തങ്ങൾ തന്നെയായിരുന്നു മികച്ച ടീം എന്നും അയാക്സ് പരിശീലകൻ പറഞ്ഞു.

Advertisement