കിരീടം പ്രതിരോധിക്കാൻ റയൽ മാഡ്രിഡ് ഇന്ന് ഹോളണ്ടിൽ

തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനായി റയൽ മാഡ്രിഡ് ഇന്ന് ഹോളണ്ടിൽ. ഇന്ന് അയാക്സിനെതിരെ ആണ് നിലവിലെ ചാമ്പ്യന്മാർ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള റയൽ മാഡ്രിഡ് വിജയിച്ച് തന്നെ മടങ്ങാം എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന ഏഴു മത്സരങ്ങളിൽ അപരാജിതരാണ് റയൽ മാഡ്രിഡ്.

കഴിഞ്ഞ മത്സരത്തിൽ മാഡ്രിഡ് ഡെർബിയിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ വെച്ച് വിജയിച്ചു എന്നത് റയലിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ കളിയിൽ മാൻ ഓഫ് ദി മാച്ചായ യുവ താരം വിനീഷ്യസ് ഇന്നും റയലിന്റെ ആദ്യ ഇലവനിൽ ഉണ്ടാകും.

മറുവശത്ത് അയാക്സ് അത്ര മികച്ച ഫോമിൽ അല്ല. അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ടു പരാജയപ്പെട്ട അയാക്സ് ഇന്ന് വിജയം നേടിയേ മതിയാകു എന്ന് ഉറച്ചാണ് ഇറങ്ങുന്നത്. ബാഴ്സലോണക്കായി സൈൻ ചെയ്ത യുവതാരം ഡി യോങ്ങ് ഇന്ന് റയലിനെതിരെ കളത്തിൽ ഇറങ്ങും. രാത്രി 1.30നാണ് മത്സരം.