Site icon Fanport

ആംസ്റ്റർഡാമിൽ അയാക്സ് അല്ലാതെ പിന്നെ ആര്, റേഞ്ചേഴ്സിനെ തകർത്തു

ഇന്ന് ആംസ്റ്റർഡാമിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ അയാക്സിന് ഏകപക്ഷീയ വിജയം. ഇന്ന് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനെ നേരിട്ട അയാക്സ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്‌. മനോഹരമായ ഗോളുകൾ കണ്ട മത്സരത്തിൽ അയാക്സിന്റെ സമ്പൂർണ്ണ ആധിപത്യം ആയിരുന്നു.

17ആം മിനുട്ടിൽ മെക്സിക്കൻ താരം ആല്വരസിലൂടെയാണ് അയാക്സ് ലീഡ് എടുത്തത്. ബെർഗുയിസിന്റെ അസിസ്റ്റ് ആയിരുന്നു ഇത്. 32ആം മിനുറ്റ്രിൽ ബെർഗുയിസിന്റെ ഗോൾ ലീഡ് ഇരട്ടിയാക്കി. മൊഹമ്മദ് കുദുസ് ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

അയാക്സ്

അടുത്ത ഗോൾ വന്നത് കുദുസിന്റെ ബൂട്ടിൽ നിന്നായിരുന്നു. ഇതായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോൾ. മൈതാന മധ്യത്ത് നിന്ന് പന്തെടുത്ത് പോയ കുദുസ് അവസാനം ഇരു തമ്പിങ് സ്ട്രൈക്കിലൂടെ വല കുലുക്കുക ആയിരുന്നു‌. രണ്ടാം പകുതിയിൽ ബെർഗ്വൈൻ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

Exit mobile version