Site icon Fanport

അയാക്സിന്റെ 11 താരങ്ങൾക്ക് കൊറോണ, ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആളില്ല

ഡച്ച് ക്ലബായ അയാക്സിന് നാളെ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഉണ്ട്. പക്ഷെ അവർക്ക് ആകെ സ്ക്വാഡിൽ ഉള്ള താരങ്ങൾ 17 മാത്രം. സബ്ബിൽ ഇരിക്കാൻ ആള് തികഴാത്ത അവസ്ഥ. കൊറോണ ആണ് അയാക്സിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഇന്ന വന്ന കൊറോണ പരിശോധന ഫലത്തിൽ അയാക്സിന്റെ 11 താരങ്ങൾ ആണ് കൊറോണ പോസിറ്റീവ് ആയത്. ഡെന്മാർക്ക് ക്ലബായ മിഡ്റ്റിലാൻഡിനെ ആണ് അയാക്സിന് നാളെ നരിടേണ്ടത്.

അവർ ഇപ്പോൾ 17 താരങ്ങൾ മാത്രമായാണ് ഡെന്മാർക്കിലേക്ക് യാത്ര ആയിരിക്കുന്നത്. അയാക്സിന്റെ പ്രധാന താരങ്ങളായ ടാഡിച്, ക്ലാസൻ, ഒനാന, സ്റ്റെക്ലെൻബർഗ് എന്നിവരൊക്കെ കൊറോണ ബാധിച്ചവരുടെ കൂട്ടത്തിൽ ഉണ്ട് എന്നാണ് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version