ചാമ്പ്യൻസ് ലീഗ് യോഗ്യത, ആദ്യ പാദത്തിൽ അയാക്സിന് സമനില

ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ പ്ലേ ഓഫ് റൗണ്ട് പോരാട്ടത്തിൽ അയാക്സിന് സമനില. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ അയാക്സിനെ സൈപ്രസ് ടീമായ APOEL ആണ് സമനിലയിൽ തളച്ചത്. ഇന്ന് സൈപ്രസിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. സിയെചും ടാഡിചും ഒക്കെ ഇറങ്ങിയിട്ടും അയാക്സിന് ഗോൾ നേടാൻ ആയില്ല.

ഇന്ന് ഏഴു മഞ്ഞക്കാർഡുകളും അയാക്സ് ടീം വാങ്ങി. 2012ന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ മത്സരത്തിൽ അയാക്സ് ഇത്രയും മഞ്ഞക്കാർഡുകൾ വാങ്ങുന്നത്. ഇനി അടുത്ത ആഴ്ച സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന രണ്ടാം പാദത്തിൽ വിജയിച്ചാലേ അയാക്സിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പറ്റുകയുള്ളൂ. കഴിഞ്ഞ റൗണ്ടിൽ ഗ്രീക്ക് ക്ലബായ PAOKനെ അയാക്സ് മറികടന്നിരുന്നു.

Exit mobile version