അയാക്സിന്റെ കുതിപ്പ് ഭാഗ്യമാണെന്ന് യുവന്റസ് പരിശീലകൻ

ചാമ്പ്യൻസ് ലീഗിലെ അയാക്സിന്റെ ഈ കുതിപ്പ് ഭാഗ്യം മാത്രമാണെന്ന് യുവന്റസ് പരിശീലകൻ അലെഗ്രി. ചാമ്പ്യൻസ് ലീഗ് അങ്ങനെ ആണെന്നും അലെഗ്രി പറഞ്ഞു. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വക്കത്ത് നിൽക്കുകയാണ് അയാക്സ്. ക്വാർട്ടർ ഫൈനലിൽ യുവന്റസിനെ പരാജയപ്പെടുത്തി ആയിരുന്നു അയാക്സ് സെമിയിലേക്ക് എത്തിയത്.

എന്നാൽ അയാക്സ് തങ്ങളെ തോൽപ്പിച്ച ദിവസം പരിക്ക് കാരണം തങ്ങളുടെ പ്രധാനപ്പെട്ട അഞ്ചു താരങ്ങൾ ഇല്ലായിരുന്നു എന്ന് അലെഗ്രി പറഞ്ഞു‌. ഇത് അയാക്സിന് സഹായമായി. ടോട്ടൻഹാമിനെ അയാക്സ് തോൽപ്പിച്ച ദിവസവും ഇത് തന്നെ ആയിരുന്നു അവസ്ഥയെന്ന് അലെഗ്രി പറയുന്നു. ഹാരി കെയ്ന് പരിക്കായിരുന്നു. സസ്പെൻഷൻ കാരണം സോൺ കളിച്ചുമില്ല. കളി തുടങ്ങി പതിനഞ്ചു മിനുട്ടുകൾക്കകം വെർടോംഗൻ പരിക്കേറ്റ് പോയതും അത്ഭുതമാണ്. അയാക്സിന്റെ ഭാഗ്യത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. യുവന്റസ് പരിശീലകൻ പറഞ്ഞു.

Exit mobile version