“ഫിലോസഫിയും എടുത്ത് അയാക്സിന് വീട്ടിലിരുന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാം” – ജോസെ

- Advertisement -

ഇന്നലെ ടോട്ടൻഹാമിനെതിരെ സെമിയിൽ പരാജയപ്പെട്ട അയാക്സിനെതിരെ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ. നല്ല ഫുട്ബോൾ കളിക്കണമെന്ന അയാക്സിന്റെ ഫിലോസഫി ആണ് അയാക്സിന് തിരിച്ചടി ആയത് എന്ന് ജോസെ പറഞ്ഞു. ഈ ഫിലോസഫിയും വെച്ച് വീട്ടിലിരുന്ന് ഇനി ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാമെന്നും ജോസെ പറഞ്ഞു. ഇന്നലെ അഗ്രിഗേറ്റിൽ 3-0ന് മുന്നിൽ എത്തിയ ശേഷമായിരുന്നു അയാക്സ് പരാജയപ്പെട്ടത്.

അയാക്സിന് പക്വത വന്നെന്ന് ആണ് താൻ കരുതിയത്. പക്ഷെ അവർ ഇപ്പോഴും സമ്മർദ്ദങ്ങളിൽ തകരുകയാണെന്ന് ജോസെ പറഞ്ഞു. ഫിലോസഫിക്ക് മേലെ സ്ട്രാറ്റജി നേടിയ വിജയമാണ് ഇതെന്നും ജോസെ പറഞ്ഞു. ലോംഗ് ഫുട്ബോളിനെതിരെ അയാക്സ് പരാജയപ്പെടു‌ന്നതാണ് കണ്ടത്. യൊറന്റെയ്ക്ക് നൽകിയ ലോംഗ് ബോളുകൾ ആയിരുന്നു ടോട്ടൻഹാമിന്റെ എല്ലാ അറ്റാക്കിന്റെയും തുടക്കം. അത്തരമൊരു ഫുട്ബോളിനെ നേരിടാൻ അയാക്സിന്റെ ഫിലോസഫി പഠിപ്പിക്കുന്നില്ല എന്ന് ജോസെ പറഞ്ഞു.

Advertisement