റയൽ മാഡ്രിഡിന്റെ ഹോട്ടലിൽ പുലർച്ചെ പടക്കം പൊട്ടിച്ച് അയാക്സ് ആരാധകർ

ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അയാക്സിനെ നേരിടും. അയാക്സിനെ നേരിടാൻ ഹോളണ്ടിൽ ഇറങ്ങിയ റയലിനെ കാത്തിരുന്നത് അയാക്സ് ആരാധകനായിരുന്നു. മത്സരദിനമായ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് റയൽ മാഡ്രിഡ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മുന്നിൽ അയാക്സ് ആരാധകരുടെ ശക്തിപ്രകടനമുണ്ടായത്.

റയൽ താരങ്ങളെ സമ്മർദ്ദത്തിലാക്കാൻ പടക്കം പൊട്ടിക്കുകയും റോക്കറ്റുകൾ അടക്കമുള്ള ഫയർ വർക്സുകൾ ഉപയോഗിക്കുകയുമാണ് അയാക്സ് ആരാധകർ ചെയ്തത്. മികച്ച ഫോമിലുള്ള റയൽ മാഡ്രിഡ് വിജയിച്ച് തന്നെ മടങ്ങാം എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന ഏഴു മത്സരങ്ങളിൽ അപരാജിതരാണ് റയൽ മാഡ്രിഡ്. അതെ സമയം ഡച്ച് ലീഗിൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ അയാക്സിന് ഇത് കരുത്ത് കാട്ടാനുള്ള അവസരമാണ്.