അബൂബക്കറിന്റെ ഇരട്ട ഗോൾ, മൊണാക്കോയ്ക്ക് സ്വന്തം നാട്ടിൽ പോർട്ടോ വക ഇരുട്ടടി

വിൻസന്റ് അബൂബക്കറിന്റെ ഗംഭീര പ്രകടനം കണ്ട മത്സരത്തിൽ മൊണാക്കോയ്ക്ക് സ്വന്തം നാട്ടിൽ നാണംകെട്ട തോൽവി. എഫ് സി പോർട്ടെയെ വരവേറ്റ മൊണാക്കോ എതിരില്ലാത്ത മൂന്നു ഗോളിന്റെ പരാജയമാണ് ഇന്ന് ഏറ്റുവാങ്ങിയത്. ഇരട്ട ഗോളുകൾ നേടിയ കാമറൂൺ സ്ട്രൈക്കർ വിൻസെന്റ് അബൂബക്കറാണ് മൊണാക്കോയുടെ വിധി എഴുതിയത്.

31ആം മിനുട്ടിലായിരുന്നു അബൂബക്കറിന്റെ ബൂട്ടിൽ നിന്ന് ആദ്യ ഗോൾ പിറന്നത്. 69ആം മിനുട്ടിൽ മരേഗയുടെ പാസിൽ നിന്നായിരുന്നു രണ്ടാം ഗോൾ. ഇന്നത്തെ രണ്ടു ഗോളോടെ പോർട്ടോയ്ക്ക് വേണ്ടി അവസാന ഏഴു മത്സരങ്ങളിൽ എട്ടു ഗോളുകൾ നേടി അബൂബക്കർ. അവസാന നിമിഷങ്ങളിൽ മെക്സിക്കൻ ഡിഫൻഡർ ലായുൻ ആണ് മൂന്നാം ഗോൾ നേടിയത്. മരേഗ തന്നെയാണ് വീണ്ടുൻ അവസരം ഒരുക്കിയത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബെസികാസിനോട് പോർട്ടോ പരാജയപ്പെട്ടിരുന്നു. മൊണാക്കോയ്ക്ക് ആദ്യ മത്സരം സമനില ആയിരുന്നു. രണ്ടു മത്സരങ്ങളും വിജയിച്ച ബെസികാസാണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമതുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടലിസ്കയുടെ സാംബാ ചുവടിൽ ബെസികാസ് ലെപ്സിഗിനെ തകർത്തു
Next articleനാലു മത്സരം 16 ഗോളുകൾ; ചാമ്പ്യൻസ് ലീഗിലും നാപോളിക്ക് സ്റ്റോപ്പില്ല