88ആം മിനുട്ടിൽ ഷാൽക്കെയെ രക്ഷിച്ച ഹെഡർ

തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ചാമ്പ്യൻസ് ലീഗ് മത്സരം ഒരിടവേളയ്ക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ലോകോമോടിവ് മോസ്കോയ്ക്ക് ഷോക്ക് കൊടുത്ത് ഷാൾക്കെ. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു 88ആം മിനുട്ട് ഹെഡറാണ് ലോകൊമൊടിവിനെ തോൽപ്പിച്ചത്. ആ ഒരു ഗോളിന് എതിരില്ലായിരുന്നു ലോകൊമോടിവിന്റെ കയ്യിൽ.

ഗോൾരഹിതമായി അവസാനിക്കും എന്ന് തോന്നിയ മത്സരത്തിൽ അമേരിക്ക താരം വെസ്റ്റൻ മക്കെന്നിയാണ് വിജയ ശില്പിയായത്. 88ആം മിനുട്ടിൽ ലഭിച്ച കോർണർ ഒരു ക്ലാസിക് ഹെഡറിലൂടെ വെസ്റ്റൻ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗലാറ്റസറയോടും ലോകൊമോടിവ് തോറ്റിരുന്നു.

Exit mobile version