പി എസ് ജിക്ക് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ അഞ്ചു അക്കാദമി താരങ്ങൾ

- Advertisement -

നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പി എസ് ജി മത്സരത്തിനായുള്ള സ്ക്വാഡിൽ അഞ്ച് റിസേർവ് താരങ്ങളെ സോൾഷ്യാർ ഉൾപ്പെടുത്തി. പരിക്ക് ആണ് ഇത്രയും യുവതാരങ്ങളെ യുണൈറ്റഡ് ഉൾപെടുത്താൻ കാരണം. അറ്റാക്കിങ്ങ് താരങ്ങളായ തഹിത് ചോങ്ങ്, ഗ്രീൻവുഡ്, ഏഞ്ചൽ ഗോമസ്, മധ്യനിര താരം ജെയിംസ് ഗാർനർ, ഫുൾബാക്കായ ബ്രാൻഡൺ വില്യംസ് എന്നിവരാണ് യുണൈറ്റഡ് നിരയിൽ ഉള്ള യുവതാരങ്ങൾ. ബ്രാൻഡൺ വില്യംസ് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ ഉൾപ്പെടുന്നത്‌.

20 അംഗ ടീമിൽ എട്ടു താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്നതാണ്. ലിംഗാർഡ്, മർഷ്യൽ, സാഞ്ചേസ്, മാറ്റിച്, മാറ്റ, ഹെരേര, ജോൺസ്, ഡാർമിയൻ, വലൻസിയ തുടങ്ങിയവർ പരിക്ക് കാരണവും പോഗ്ബ സസ്പെൻഷൻ കാരണവും പാരീസിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല.

Goalkeepers: David de Gea, Lee Grant, Sergio Romero.

Defenders: Chris Smalling, Ashley Young, Luke Shaw, Victor Lindelof, Eric Bailly, Marcos Rojo, Diogo Dalot, Brandon Williams.

Midfielders: Angel Gomes, Fred, Andreas Pereira, Scott McTominay, James Garner.

Forwards: Marcus Rashford, Romelu Lukaku, Mason Greenwood, Tahith Chong.

Advertisement