11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ, 7 തോൽവി, യൂറോപ്പിൽ നിരാശ മാത്രം നൽകി ഒലെ!

Img 20210915 011544

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിലെ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. ഇന്നലെ ചുവപ്പ് കാർഡ് കിട്ടിയതാണ് യുണൈറ്റഡ് പരാജയത്തിന് കാരണം എന്ന് ന്യായീകരിക്കാം എങ്കിലും ഇന്നലത്തെ യുണൈറ്റഡ് പ്രകടനം ദയനീയമായിരുന്നു. പന്ത് കൈവശം വെക്കാനും നല്ല കൗണ്ടറുകൾ നടത്താനോ ഒന്നും യുണൈറ്റഡിനായിരുന്നില്ല. ഒരു വലിയ ടീം കളിക്കുന്ന കളിയെ ആയിരുന്നില്ല ഇന്നലെ യുണൈറ്റഡ് കളിച്ചത്. മധ്യനിരയിൽ ഒരു നല്ല താരം ഇല്ലാത്തതാണ് യുണൈറ്റഡിന് യങ് ബോയ്സിനെതിരെയും വിനയായത്.

ഒലെ എന്ന പരിശീലകനെതിരെ ആണ് എല്ലാ വിരലുകളും ഉയരുന്നുന്നത്. ഇത്രയും സൂപ്പർ സ്റ്റാറുകൾ ഉണ്ടായിട്ടും യുണൈറ്റഡ് പ്രകടനങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല. പരിശീലകനെ മാറ്റേണ്ട സമയം കഴിഞ്ഞെന്ന് ഒരു കൂട്ടം ആരാധകർ പറയുന്നുമുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഒലെക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ 11 മത്സരങ്ങൾ ആണ് കളിച്ചത്. ഈ മത്സരങ്ങളിൽ ഏഴും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു എന്നത് വലിയ ഭയമാണ് ആരാധകർക്ക് നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിൽ ചാമ്പ്യൻസ് ലീഗിൽ ഇത്രയും മോശം റെക്കോർഡ് ഒരു പരിശീലകനും ഉണ്ടായിട്ടില്ല.

Previous articleബ്രൂണോ ഫെർണാണ്ടസുമായി പുതിയ കരാർ ചർച്ചകൾ, മാഞ്ചസ്റ്ററിൽ തുടരാനുറച്ച് ബ്രൂണോ
Next articleയൂറോപ്പിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ, റയൽ ഇന്ററിനെതിരെ, മിലാൻ ലിവർപൂളിന് എതിരെ