ചാമ്പ്യൻസ് ലീഗിൽ നൂറ് തികയ്ക്കുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ബെൻസീമ

ചാമ്പ്യൻസ് ലീഗിൽ നൂറു മത്സരങ്ങൾ തികച്ച് കരീം ബെൻസീമ. നൂറ് എന്ന സംഖ്യ ചാമ്പ്യൻസ് ലീഗിൽ തികയ്ക്കുന്ന മൂന്നാമത്തെ ഫ്രഞ്ച് താരം മാത്രമാണ് ബെൻസീമ. ഹെൻറിയും എവ്രയുമാണ് ഇതിനു മുന്നേ ചാമ്പ്യൻസ് ലെഗിൽ നൂറിൽ കൂടുതൽ മത്സരം കളിച്ച ഫ്രഞ്ച് താരങ്ങൾ. ഹെൻറി 112 മത്സരങ്ങളും എവ്ര 108 മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുണ്ട്.

ബെൻസീമ റയൽ മാഡ്രിഡിനും ലിയോണും വേണ്ടിയാണ് ബെൻസീമ യൂറോപ്പിൽ ബൂട്ടു കെട്ടിയിട്ടുള്ളത്. 100 മത്സരങ്ങളിൽ നിന്നായി 53 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ബെൻസീമ നേടിയിട്ടുണ്ട്. 100ൽ കൂടുതൽ മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന 34ആമത്തെ താരമാണ് ബ്ൻസീമ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ സെമിയിൽ പൂനെ സിറ്റിയും ബെംഗളൂരുവും നേർക്കുനേർ
Next articleശ്രീലങ്കന്‍ സിക്സടി വീരന്മാരില്‍ മുമ്പില്‍ പെരേരമാര്‍