ചാമ്പ്യൻസ് ലീഗിൽ ഇനി കളിയിലെ കേമനു പുരസ്കാരം ലഭിക്കും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ കളിയിലെ കേമന് പുരസ്‌കാരം ഏർപ്പെടുത്തി യുഫേഫ. ഈ വർഷത്തെ പ്രീ ക്വാർട്ടർ മത്സരങ്ങൾ മുതൽ കളിയിലെ കേമനു പുതിയ സുന്ദരൻ ട്രോഫി ആയിരിക്കും പുരസ്‌കാരം ആയി ലഭിക്കുക. ചാമ്പ്യൻസ് ലീഗിന്റെ മനോഹരമായ പ്രസിദ്ധമായ ലോഗോയുടെ 3 ഡി പതിപ്പിലുള്ള പുരസ്‌കാരം ആവും ഓരോ മത്സരത്തിലെ കേമനും ഇനി ലഭിക്കുക.

ഓരോ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരത്തെ ആവും കളിയിലെ കേമൻ ആയി തിരഞ്ഞെടുക്കുക. ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്, ബെൽജിയം പരിശീലകൻ റോബർട്ടൊ മാർട്ടിനെസ്, ഇംഗ്ലീഷ് വനിത ടീം പരിശീലകൻ ഫിൽ നെവിൽ മുൻ താരങ്ങൾ ആയ റോബി കീൻ, അയിറ്റർ കരാങ്ക എന്നിവർ അടങ്ങിയ ഉപദേശകസമിതി ആവും ഓരോ മത്സരത്തിലെയും കേമനെ കണ്ടത്തുക.