ചാമ്പ്യൻസ് ലീഗ് : റയലും ചെൽസിയും കടുത്ത ഗ്രൂപ്പുകളിൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചപ്പോൾ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് കടുത്ത ഗ്രൂപ്പ്. ബാഴ്സലോണ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ ആണെങ്കിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെൽസി മരണ ഗ്രൂപ്പിലാണ് പെട്ടത്.

റയൽ മാഡ്രിഡ് ഉൾപ്പെടുന്ന ഗ്രൂപ്പ് H ഈ സീസണിലെ തന്നെ ആവേശം തുടിക്കുന്ന മത്സരങ്ങളാവും സമ്മാനിക്കുക. റയലിന് പുറമെ ഈ ഗ്രൂപ്പിൽ ജർമ്മനിയിൽ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ട്, പ്രീമിയർ ലീഗ് റണ്ണർ അപ്പുകളായ ടോട്ടൻഹാം ഹോട്‌സ്പർസ് എന്നിവരെ കൂടാതെ സൈപ്രസിൽ നിന്നുള്ള അപ്പോയേൽ എഫ് സി യും ഉണ്ട്. ഇംഗ്ലണ്ടിൽ കരുത്തർ ആണെങ്കിലും ചാമ്പ്യൻസ് ലീഗിൽ മോശം ഫോം എന്ന ചീത്ത പേര് മാറ്റാൻ ടോട്ടൻഹാം ഇത്തവണ ശ്രമിക്കും എന്നുറപ്പുള്ളതുകൊണ്ടു ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ആവേശം നിറയും.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് ചാമ്പ്യന്മാർ എന്ന പട്ടതോടെ യൂറോപ്പ്യൻ ഫുട്ബാളിലേക്ക് മടങ്ങി വരുന്നു ചെൽസിയുടെ നീല പടയ്ക് പക്ഷെ ഇത്തവണ തുടക്കം മുതൽ കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. ചെൽസി ഉൾപ്പെടുന്ന C ഗ്രൂപ്പിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡും, ഇറ്റാലിയൻ ടീമായ എ എസ് റോമ , അസർബൈജാൻ ടീമായ കറാബാഗ് എന്നിവരാനുള്ളത്. ഇറ്റാലിയൻ ടാക്സ്റ്റിക്സുമായി പ്രീമിയർ ലീഗ് കീഴടക്കിയ കൊണ്ടേയെ പ്രതിരോധ ഫുട്ബാളിന് പേരുകേട്ട സിമയോണിയും, സ്വന്തം നാട്ടുകാരായ റോമയും എങ്ങനെ മെരുക്കും എന്നുള്ളത്‌ ഈ ഗ്രൂപ്പിനെ ആവേഷമാക്കും എന്നുറപ്പാണ്.

ട്രാൻസ്ഫർ മാർക്കറ്റിലെ തിരിച്ചടികൾക്കിടയിലും ബാഴ്സലോണയെ പക്ഷെ ചാമ്പ്യൻസ് ലീഗിലെ ഭാഗ്യം കൈവിട്ടില്ല എന്നുവേണം പറയാൻ. അവർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഉണ്ടെങ്കിലും മറ്റുള്ള ടീമുകളായ സ്പോർട്ടിങ്, ഒളിമ്പിയാക്കോസ് എന്നിവരെ നിലവിലെ സാഹചര്യത്തിലും ബാഴ്സക്ക് മാറി കടക്കാവുന്നതേ ഒള്ളൂ.

ഗ്രൂപ്പ് എ യിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടാതെ മൗറീഞ്ഞോയുടെ സ്വദേശമായ പോർച്ചുഗലിലെ ജേതാക്കളായ ബെൻഫിക്കയും, സ്വിസ് വമ്പന്മാരായ എഫ് സി ബേസലും , റഷ്യൻ ടീമായ സി എസ് കെ എ മോസ്‌കോ എന്നിവരാണ് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ലിണ്ടലോഫിന് പഴയ തട്ടകത്തിലേക്കുള്ള തിരിച്ചു പോക്ക് ആവും ബെൻഫിക്കകെതിരായ എവേ മത്സരം.

ഗ്രൂപ്പ് ബി യിൽ നെയ്മറിന്റെ പാരീസ് സെയിന്റ് ജര്മ്മന് മറികടക്കാനുള്ളത് ജർമ്മൻ ജേതാക്കളായ ബയേർന് മ്യൂണിക്, ബ്രണ്ടൻ റോഡ്‌ജെഴ്സിന്റെ സെൽറ്റിക്, ടർക്കിഷ് ടീമായ ആൻഡർലെച് എന്നിവരെയാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചു ശ്രദ്ധ നേടിയ സെൽട്ടിക് ഗ്രൂപ്പിൽ അട്ടിമറിക്ക് കെൽള്ളവരാണ് എന്നത് കൗതുകകരമാവും.

ക്ളോപ്പിന്റെ ലിവർപൂൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഗ്രൂപ്പ് ഇ യിൽ അവരെ കൂടാതെ സ്പാർട്ടക് മോസ്‌കോ, സ്പാനിഷ് ടീമായ സെവിയ്യ, സ്ലോവേനിയൻ ടീമായ എം കെ മാരിബോർ എന്നിവരാണ് ഉള്ളത്. വമ്പൻ അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ലിവർപൂൾ രണ്ടാം റൗണ്ടിൽ കടക്കാനാണ് സാധ്യത.

ഗ്രൂപ്പ് എഫ് ഇൽ മാഞ്ചസ്റ്റർ സിറ്റിയെ കൂടാതെ നാപോളി, ശാക്തർ, ഫെയേനൂർദ്, എന്നിവരാണ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിന് ഒട്ടും വെല്ലുവിളി ഉയർത്താത്ത ഗ്രൂപ്പാണ് ഗ്രൂപ്പ് എഫ്.

ഗ്രൂപ്പ് ജി യിൽ മൊണാക്കോ, പോർട്ടോ, ബേസിക്താസ്, ലേയ്‌പ്സിഗ്‌ എന്നിവരാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement