ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ തവണ സെമി ഫൈനലിൽ എത്തുന്ന ഇംഗ്ലീഷ് ടീമായി ചെൽസി

20210414 081015
Credit: Twitter
- Advertisement -

ഇന്നലെ പോർട്ടോയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതോടെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തുന്ന ഇംഗ്ലീഷ് ടീമായി ചെൽസി മാറി. ചാമ്പ്യൻസ് ലീഗ് ആരംഭിച്ച ശേഷം ഇത് എട്ടാം തവണയാണ് ചെൽസി സെമി ഫൈനലിൽ എത്തുന്നത്. ഏഴു തവണ സെമി ഫൈനലിൽ എത്തിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡ് ആണ് ചെൽസി മറികടന്നത്.

എന്നാൽ ഇതിനു മുമ്പ് ഏഴു തവണ സെമിയിൽ എത്തൊയിട്ടും ഒരു തവണ മാത്രമേ കിരീടം നേടാൻ ചെൽസിക്ക് ആയിട്ടുള്ളൂ. 2014ന് ശേഷം ആദ്യമായാണ് ചെൽസി സെമിയിൽ എത്തുന്നത്. ലിവർപൂളോ റയൽ മാഡ്രിഡോ ആകും ചെൽസിയുടെ സെമിയിലെ എതിരാളികൾ.

Most semi-final appearances by English teams in the Champions League era:

◉ Chelsea (8)
◎ Man Utd (7)
◎ Liverpool (5)
◎ Arsenal (2)
◎ Man City (1)
◎ Spurs (1)
◎ Leeds (1)

Advertisement