കൊൽക്കത്ത ഫുട്ബാൾ ലീഗ് ജൂലൈ 18 മുതൽ

കൊൽക്കത്ത ഫുട്ബാൾ ലീഗ് ഇത്തവണ ജൂലൈ 18ന് ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റേറ് ലീഗുകളിൽ ഒന്നായ കൊൽക്കത്ത ഫുട്ബാൾ ലീഗിൽ ഇത്തവണ 12 ടീമുകളാകും മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ് ബംഗാളും മോഹൻ ബഗാനും അടക്കമുള്ള ക്ലബുകൾ ഇതിനകം തന്നെ ലീഗിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈസ്റ് ബംഗാളും, മോഹൻ ബഗാനും ഇത്തവണയും തങ്ങളുടെ സ്വന്തം ഗ്രൗണ്ടുകളിലാകും മതസാരിക്കാൻ ഇറങ്ങുക. ഇരു ക്ലബുകളും സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനവും പൂർത്തിയാക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ മറ്റൊരു വൻ ക്ലബായ മുഹമ്മദൻസ്പോർട്ടിംഗും ലീഗിനായി ടീമിനെ ശക്തിപ്പെടുത്തുന്നുണ്ട്.

ജൂലൈ 18ന് ആരംഭിക്കുന്ന ലീഗ് ഐ എസ എൽ ഐ ലീഗ് സീസണുകൾ ആരംഭിക്കുന്നത്തിന് മുന്നേ അവസാനിക്കും. കഴിഞ്ഞ തവണ മോഹൻ ബഗാനെ രണ്ടാം സ്ഥാനത്താക്കി ഈസ്റ് ബംഗാളായിരുന്നു ലീഗ് കിരീടം നേടിയത്. അവസാന എട്ടു വർഷവും ഈസ്റ് ബംഗാൾ തന്നെയാണ് കൊൽക്കത്ത ഫുടബോൾ ലീഗ് ചാമ്പ്യന്മാർ. ഇത്തവണ കൊൽക്കത്ത ഫുടബോൾ ലീഗിൽ നിരവധി മലയാളി സാന്നിദ്ധ്യവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കൊൽക്കത്ത ലീഗിലെ രണ്ടാം ഡിവിഷൻ മെയ് അവസാന വാരവും ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial