Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് പീർലെസ് ഒന്നാമത്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
ഈസ്റ്റ് ബംഗാളിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ പീർലെസ് ആണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പീർലെസിന്റെ വിജയം. കളിയിൽ ഉടനീളം പീർലെസ് തന്നെ ആയിരുന്നു ആധിപത്യം പുലർത്തിയത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു പീർലെസ് വിജയ ഗോൾ നേടിയത്‌. പെനാൾട്ടി എടുത്ത ക്രോമ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു.

ലീഗിൽ ഈ വിജയത്തോടെ പീർലെസ് ഒന്നാമത് എത്തി. 13 പോയന്റാണ് പീർലെസിനുള്ളത്. ആറു മത്സരങ്ങളിൽ നിന്ന് 10 പോയന്റ് ഉള്ള ഈസ്റ്റ് ബംഗാൾ ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. പീർലസ് നേരത്തെ മോഹൻ ബഗാനെയും പരാജയപ്പെടുത്തിയിരുന്നു.

Exit mobile version