Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ് വൈകും!!

ഈ വർഷത്തെ കൊൽക്കത്ത ഫുട്ബോൾ ലീഗ് വൈകും. നാളെ നടക്കേണ്ട ഉദ്ഘാടന മത്സരം നീട്ടിവെച്ചതായി മോഹൻ ബഗാൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. നാളെ മോഹൻ ബഗാനും പീർലെസും തമ്മിലിള്ള മത്സരത്തോടെ ആയിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാൽ ബഗാന്റെ ഗ്രൗണ്ടിന് PWDയുടെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ നാളെ മത്സരം നടത്താൻ കഴിയാത്ത അവസ്ഥയാണ്.

29ന് നടക്കണ്ട രണ്ടാം മത്സരവും നടക്കാൻ സാധ്യതയില്ല. മൊഹമ്മദൻ സ്പോർടിംഗും ആര്യൻ ക്ലബുമായാണ് 29ന് ഏറ്റുമുട്ടേണ്ടത്. എന്നാൽ അന്നത്തെ മത്സരം മാറ്റണമെന്ന് ഇപ്പോൾ മൊഹമ്മദൻസും അപേക്ഷിച്ചിരിക്കുകയാണ്. ആ മത്സരവും മാറ്റുകയാണെങ്കിൽ 31ആം തീയതി നടക്കുന്ന ഈസ്റ്റ് ബംഗാളും ടെലിഗ്രാഫും തമ്മിലുള്ള മത്സരത്തോടെയേ സീസൺ ആരംഭിക്കുകയുള്ളൂ.

Exit mobile version